Section

malabari-logo-mobile

പുത്തനത്താണിയില്‍ ടിപ്പര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

HIGHLIGHTS : One person was killed when a tipper lorry collided with a goods auto in Puthanathani

തിരൂര്‍: പുത്തനത്താണി ചന്ദനക്കാവിന് സമീപം ടിപ്പര്‍ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ അപകത്തില്‍ ഒരാള്‍ മരിച്ചു. കാവിലക്കാട് പുറത്തൂര്‍ സ്വദേശി ആച്ചാംകളത്തില്‍ മൊയ്തീന്‍ബാവയുടെ മകന്‍ നൗഫല്‍ (36) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ഗൂഡ്സ് ഓട്ടോയിലെ ഡ്രൈവറായിരുന്നു മരിച്ച നൗഫല്‍. പട്ടര്‍നടക്കാവ് ഇഖ്ബാല്‍ നഗറില്‍ വെച്ചാണ് അപകടം. ലോറിയിലുണ്ടായിരുന്ന രാങ്ങാട്ടൂര്‍ സ്വദേശികളായ അക്ബര്‍, അര്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. പച്ചക്കറിയുമായി പോവുകയായിരുന്ന ഗൂഡ്സ് ഓട്ടോ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

sameeksha-malabarinews

കല്‍പ്പകഞ്ചേരി പൊലിസ് സ്ഥലത്തെത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!