HIGHLIGHTS : Good news: MSC Elsa 3 ship listed 26 degrees in the Arabian Sea has been rescued

കൊച്ചി: കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പലില്‍ ഇന്നും രക്ഷാ പ്രവര്‍ത്തനം തുടരും. വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ചരിഞ്ഞ എംഎസ്ഇ എല്‍സ 3 എന്ന കപ്പല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. ഇരുപത്തി ഒന്നുപേരെ ഇന്നലെ രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്കു കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കപ്പലില്‍ തന്നെ തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും ചരക്കുകപ്പലിനെ നീരീക്ഷിച്ച് കടലില്‍ തന്നെ തുടരുകയാണ്. കടലില്‍ വീണ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ നിറച്ചതിനാല്‍ അതീവ ജാഗ്രതയിലാണ് കൊച്ചിയും, തൃശ്ശൂരും, ആലപ്പുഴയും അടക്കമുള്ള തീരമേഖല. തീരത്ത് അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് ഉടന്‍ വിവരമറിയക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം.
കേരള ഫീഡര്‍ എന്ന് അറിയപ്പെടുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചത്. തൂത്തുക്കുടിയില്‍ നിന്നാണ് കപ്പലെത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ കടല്‍ക്ഷോഭം ഉണ്ടാവുകയും കപ്പലിന്റെ വലതുഭാഗത്ത് അടുക്കിയിരുന്ന കണ്ടെയ്നറുകള്‍ മറിയുകയുമായിരുന്നു. ഇതോടെ കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞു.
റഷ്യക്കാരനായ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരും ഫിലിപ്പിനോ, ജോര്‍ജിയ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ലെനോവിച്ച് അല്‍വിന്‍ ആര്‍സെനല്‍, ബ്രൂസാസ് ആന്റോളിന്‍, കോര്‍ണി ഒലെസ്‌കില്‍, ഗ്യൂയിക്കോ ജോവിത്പിന്‍ലാക്, ബാര്‍ബെറോ, ഹോര്‍ഡി അയോവ്, അല്‍മാസെന്‍, ക്വീന്റാനിയ കാസ്റ്റനെഡ, റോളോ, നസ്രറിത, ബ്രോണ്‍, ഗ്രാന്‍ഡെ, വെല്‍സ്‌കോ, എന്റിറോ, സ്വീകിറ്റോ, മനിയോഗോ, സിസോണ്‍, മാര്‍ക്വീസ്, അല്‍മാഡെന്‍, പാങ്കന്‍ എന്നിവരാണ് കപ്പലിലെ ജീവനക്കാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു