HIGHLIGHTS : 35 pawn shop burglarized by breaking into house: Suspect arrested

എടക്കര: വീട് കുത്തിപ്പൊളിച്ച് 35 പവൻ മോഷണംനടത്തിയ കേസിലെ പ്രതിയെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവ്വത്തിപൊയിൽ വാക്കയിൽ അക്ബറി (55)നെയാണ് അറസ്റ്റു ചെയ്തത്. 2024 ജൂലൈ മാസത്തിലായിരുന്നു സംഭവം. വഴിക്കടവ് പഞ്ചായത്തങ്ങാടിയിലെ ആളില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് സ്വർണാഭരണങ്ങൾ മോഷണം നടത്തിയത്.

സംഭവത്തിനു ശേഷം പ്രതി മുങ്ങിനടക്കുകയായിരുന്നു. വഴിക്കടവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അബ്ദുൽ ഹാഫിസ് ഫിർഷാദാണ് അറസ്റ്റുചെയ്തത്. 10 പവൻ സ്വർണം തിരൂരിൽ വിൽപ്പന നടത്തി.
ഈ പണവുമായി കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തിരുരിൽ സ്വർണം വിൽക്കാൻ സഹായിച്ച ശംസുദ്ദീനെ കഴിഞ്ഞ വർഷം പൊലീസ് അറസ്റ്റുചെയ്തി രുന്നു. അക്‌ബർ പിന്നീട് നേപ്പാളിലേക്ക് കടന്നു. പാലക്കാട് അട്ടപ്പാടിയിൽ വച്ചാണ് പ്രതിയെ വഴിക്കടവ് പൊലീസ് പിടികൂടിയത്. ജില്ലയി ലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതി രെ അറുപതോളം മോഷണക്കേസുകൾ നിലവിലുണ്ട്.
വഴിക്കടവ് ഇൻസ്പെക്ടർ ടി വി ധനഞ്ജയദാസ്, വഴിക്കടവ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ നിജേഷ്, അലക്സ് കൈപ്പിനി, വിനീഷ് മാന്തൊടി, ഫിറോസ് എന്നിവരാണ് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ത്തി പ്രതിയെ പിടികൂടിയത്. നിലമ്പൂർ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു