താനൂർ:ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് രണ്ടു പേർക്ക് പരിക്ക്. അഞ്ചുടി സ്വദേശികളായ ബീരിച്ചിന്റെ പുരക്കൽ ഷഹദ് (35), പത്തായപുരക്കൽ ഹുസൈൻ (37) എന്നിവർക്കാണ് പരിക്കേറ്റത്.
ശനി വൈകിട്ട് 4.30ന് ശക്തമായ കാറ്റിലും മഴയിലും ചീരാൻകടപ്പുറം പമ്പ് ഹൗസിന് സമീപമാണ് അപകടം. എടക്കടപ്പുറം ഭാഗത്തേക്ക് വരുന്നതിനിടെ ഇവരുടെ വാഹനത്തിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



