HIGHLIGHTS : Cyber fraud: Punjab native arrested for defrauding Rs 13,42,219

പാലക്കാട്: സൈബർ തട്ടിപ്പിലൂടെ ഒലവ ക്കോട് സ്വദേശിയിൽനിന്ന് 13,42,219 രൂപ വാങ്ങിയെടുത്ത കേസിൽ പഞ്ചാബ് സ്വദേശി അനുജ് കുമാറി (28)നെ കർണാടകയിലെ കോലാറിൽനിന്ന് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. 2024 ജനുവരിയിലാണ് തട്ടിപ്പുകാർ പരാതിക്കാരനെ വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുനടത്തിയത്. തുടക്കത്തിൽ നിക്ഷേപത്തിന് ചെറിയ ലാഭം നൽകി.

പിന്നീട് വൻ തുക നിക്ഷേപിച്ച് തട്ടിയെടുക്കുകയായിരുന്നു. അന്വേഷണത്തിൽ 9.5 ലക്ഷം രൂപ പ്രതിയുടെ തമിഴ്നാട് കൃഷ്ണഗിരിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 2024 ജനുവരി മാസത്തിൽ മാത്രം ഈ അക്കൗണ്ടിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒരുകോടി രൂപ വന്നതായി കണ്ടെത്തി.
പ്രതിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എട്ട് പരാതി നിലവിലുണ്ട്. പാലക്കാട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി ശശികു മാർ, എസ്ഐ വി ആർ റനീഷ്, സീനിയർ സിപിഒ മാരായ എസ് സുജിത്, പി പ്രസാദ്, സിപിഒ മാ രായ പി കെ ശരണ്യ, എ മുഹമ്മദ് ഫാസിൽ, വി ഉല്ലാസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു