തിരൂരങ്ങാടി: നിരാലംബരും നിരാശ്രയരും ആയ വ്യക്തികള്‍ക്ക്, ആരോഗ്യം – വിദ്യാഭ്യാസം – അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളില്‍ താങ്ങും തണലുമായി ചെമ്മാട് കേന്ദ്രീകരിച്ച് ഗുഡ് ഹോപ്പ് ട്രസ്റ്റ് രൂപീകരിച്ചു.
ഏതാനും പ്രവാസികളുടെ ശ്രമഫലമായാണ് ട്രസ്റ്റ് രൂപീകറിച്ചത്. ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവര്‍ത്തന പരിധി. 8 മാസങ്ങള്‍ കൊണ്ട് 22 ലധികം വിഷയങ്ങള്‍ നിലവില്‍ ട്രസ്റ്റ് കൈകാര്യം ചെയ്യുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട് എല്ലാ മാസവും കുടുംബങ്ങളില്‍ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കല്‍ കേസുകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലുമായി ചര്‍ച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളില്‍ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.
ലോഗോയുടെ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിര്‍വഹിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിദ്ധീഖ് കല്ലുപറമ്പന്‍, സെക്രട്ടറി എം.ടി അതീഖ് റഹ്മാന്‍, ട്രഷറര്‍ കെ.സി റഫീഖ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.പി അഷ്റഫ്,സി.പി സലാം, സി.എം അയ്യൂബ്, കോഡിനേറ്റര്‍ കെ.പി ഫറവൈസ് സംബന്ധിച്ചു.




