കരിപ്പൂരില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍: വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്മാക് നജ്മല്‍ (26), മലപ്പുറം കൊണ്ടോട്ടി സ്വദേശി അല്‍താബ് ഹുസൈന്‍ (36) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്ന് പെര്‍ഫ്യൂം കുപ്പികളില്‍ ഒളിച്ചുവച്ചാണ് നജ്മല്‍ 279 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. ശരീരത്തില്‍ ഒളിച്ചുവച്ച 1070 ഗ്രാം സ്വര്‍ണമാണ് ഹുസൈനില്‍നിന്ന് കണ്ടെത്തിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തില്‍ സുപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം മനോജ്, സി അഭിലാഷ്, വീണ ധര്‍മരാജ്, പി മുരളി, ഇന്‍സ് പെക്ടര്‍മാരായ ദുഷ്യന്ത് കുമാര്‍, അക്ഷയ് സിങ്, ആര്‍ എസ് സുധ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top