കേരളത്തിലെ ആദ്യകാല പ്രവാസികള്‍ സംഗമിച്ചു

പരപ്പനങ്ങാടി:സഊദിയിലെ ആദ്യകാലത്തെ പ്രശസ്ത കമ്പനിയായ റോളാന്‍ കമ്പനിയിലെ 1980കളിലെ കേരളത്തിലെ ജീവനക്കാരായ നാട്ടിലുള്ള പ്രവാസികളുടെ സംഗമം സി.പി.ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്തു.

എം.എറഊഫ് അധ്യക്ഷനായി. അംഗങ്ങളില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചു. കേരളത്തില്‍ നിന്നുള്ളവരെ ഗള്‍ഫിലെത്തിച്ച ഏജന്റ്മാരായ സി.പി.ഇമ്പിച്ചിബാവ, അസീസ് പൊന്നാനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മജീദ്പൊന്നാനി, എ.അബ്ദുസമദ്, കെ.ബാപ്പു നഹ, സി.പി.ശുക്കൂര്‍, കെ.മുസ്തഫ നഹ, അബൂബക്കര്‍, എം.കുഞ്ഞമ്മദ് കുട്ടി മൂപ്പന്‍, പി.ഇസ്മായീല്‍, ഷംസുദ്ദീന്‍ ഗുരുവായൂര്‍, കെ.ഹംസ നഹ, ആന്റണി അന്തിക്കാട്, മോഹന്‍ തൃശൂര്‍, കൃഷ്ണന്‍ ആലപ്പുഴ, മോഹര്‍ ഭാസ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top