കരിപ്പൂരില്‍ 1.16 കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്നായി ഒരു കോടി പതിനാറര ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിടികൂടി.

ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അനസി(26) ല്‍നിന്നാണ് 3 ലക്ഷം രൂപ വിലവരു 719 ഗ്രാം സ്വര്‍ണം പിടിച്ചത്.  എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായില്‍നിന്ന് എത്തിയ ഇയാള്‍ ക്യാപ്സൂള്‍ രൂപത്തിലാക്കിയ സ്വര്‍ണമിശ്രിതം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

മലപ്പുറം വേങ്ങൂര്‍ സ്വദേശി അസ്‌കര്‍ അലി (28)യില്‍ നിന് 83,44,630 രൂപ വിലവരു 633 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ബാഗേജില്‍ രണ്ട് എമര്‍ജന്‍സി ലൈറ്റുകളുടെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ച 14 സ്വര്‍ണ പ്ലേറ്റുകളാണ് കണ്ടെത്തിയത്. ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സിലാണ് ഇയാള്‍ വന്നത്.

Share news
error: Content is protected !!
Scroll to Top