Section

malabari-logo-mobile

പരപ്പനങ്ങാടി പോക്സോ കോടതി നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

HIGHLIGHTS : 25 lakhs sanctioned for the construction of Parappanangady POCSO court

പരപ്പനങ്ങാടി കോടതി സമുച്ചയത്തില്‍ പുതിയ പോക്‌സോ കോടതിയുടെ കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എല്‍. എ അറിയിച്ചു. എം. എല്‍. എ നല്‍കിയ പ്രൊപ്പോസല്‍ പ്രകാരമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിയത്.നിലവിലുള്ള കോടതി ബാര്‍ അസോസിയേഷന്‍ ഹാള്‍ കെട്ടിടത്തിലാണ് പുതിയ നിര്‍മാണം നടക്കുക. നേരത്തെ മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവക്ക് ആധുനിക രീതിയിലുള്ള, പരിസ്ഥിതി സൗഹൃദമായ കെട്ടിടം നിര്‍മിക്കുന്നതിന് 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്‌സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതി കൂടി ലഭിച്ചത്.

സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം. എല്‍. എ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!