കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമി ച്ച രണ്ടരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്ര വിമാനത്തില്‍ എത്തിയ കോ ഴിക്കോട് കാന്തപുരം സ്വദേശി കൊള്ളൊന്നുമ്മല്‍ മഞ്ഞന്‍ മുഹമ്മദ് അഫ്താസ് (23) പൈസ് ജെറ്റ് എയര്‍ ലൈന്‍സ് വിമാനത്തില്‍ വന്ന മലപ്പു റം പട്ടര്‍കുളം സ്വദേശി പറയങ്ങാ ടന്‍ വീട്ടില്‍ യാസിം (27) എന്നിവരെയാണ് പിടികൂടിയത്.
അഫ്താസില്‍ നിന്ന് 1147 ഗ്രാം സ്വര്‍ണവും യാസിമില്‍ നിന്ന് 1567 ഗ്രാം തൂക്കംവരുന്ന സ്വര്‍ണവുമാണ് പിടികൂടിയത്.
ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമി ച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



