സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു; സരിത്ത് ഒന്നാം പ്രതി;എം ശിവശങ്കര്‍ 29 ാം പ്രതി

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ബാഗേജ് വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പിഎസ് സരിത്താണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കര്‍ 29 ാം പ്രതിയാണ്.

വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് സരിത്താണ്. സ്വര്‍ണക്കടത്ത് നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നതാണ് എം ശിവശങ്കറിനെതിരെയുള്ള കുറ്റം.

സ്വര്‍ണക്കടത്ത് പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേസില്‍ രാഷ്ട്രീയ ബന്ധത്തിന് തെളിവില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2019ല്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ജൂലൈ അഞ്ചിനാണ് കസ്റ്റംസ് പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top