മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; ഒരുമരണം

മുംബൈ:  മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം. അപകടത്തില്‍ ഒരാള്‍ മിച്ചിട്ടുണ്ട്. മുംബൈയിലെ ലാല്‍ബാഗ് ഏരിയയിലെ  റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 19-ആം നിലയിലാണ് തീപിടിത്തമുണ്ടായത്. പതിനാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. മുംബൈയിലെ ആഡംബര വണ്‍ അവിഘ്‌ന പാര്‍ക്ക് സൊസൈറ്റിയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിരിക്കുന്നത്.

തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പത്തൊന്‍പതാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അരുണ്‍ തിവാരി (30) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 12.45 ഓടെയാണ് തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞയുടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഇപ്പോഴും രക്ഷാ പ്രര്‍ത്തനം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top