തപാല്‍വഴി സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ദുബായില്‍നിന്ന് മലപ്പുറത്തേക്ക് എത്തിച്ച തപാല്‍ പാഴ്‌സലുകളി നിന്ന് 63 കിലോ സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ കംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊ ച്ചി ഫോറിന്‍ പോസ്റ്റ് ഓഫിസില്‍ സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അശുതോഷിനെയാണ് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്.

മലപ്പുറം മുന്നിയൂരില്‍ പോ സ്റ്റ് ഓഫീസ് വഴി വിതരണത്തിന് എത്തിയ പാഴ്‌സലുകളില്‍ നിന്ന് ഡിആര്‍ഐ സ്വര്‍ണം പി ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.

കൊച്ചിയില്‍നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്‌സലുകളില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരറിയാതെ ഇത്തരത്തില്‍ സ്വര്‍ണം കടത്താനാകില്ലെന്ന നിഗമനത്തില്‍ നടത്തിയ അന്വേ ഷണത്തിലാണ് അശുതോഷ് പിടിയിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top