സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
അന്താരാഷ്ട്ര വിപണിയില്‍ 1988 ഡോളറാണ് ഇപ്പോഴത്തെ സ്വര്‍ണ വില. രൂപ കൂടുതല്‍ ദുര്‍ബലമായി 76.75 ലേക്കെത്തിയതും തിരിച്ചടിയായി. യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്ന് വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്.




