ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കവിഞ്ഞു; 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില

രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കവിഞ്ഞു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധിക്കുന്നത് വിപണിക്ക് തിരിച്ചടിയായി. ആണവ കരാര്‍ ചര്‍ച്ച പൂര്‍ത്തീകരിച്ചു ഇറാന്‍ എണ്ണ വിപണിയില്‍ ലഭ്യമാകുമെന്ന പ്രതീക്ഷ തകര്‍ന്നതും വില ഉയരാന്‍ കാരണമായി.

അതേ സമയം ഇന്ത്യയില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളറാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നികുതി കുറച്ച് സര്‍ക്കാര്‍ എണ്ണവില കുറച്ചത്. യുപിയിലെ ഏഴാം ഘട്ട വോട്ടെടുപ്പോടെ അഞ്ചുസംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തിയാകും. ഇതോടെ ഇന്ധനവില വീണ്ടും കമ്പനികള്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top