
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. ഇപ്പോള്‍ പാണക്കാട്ട് വെച്ച് നടന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതിയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. രാഷ്ട്രീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനവും സാദിഖലി ശിഹാബ് തങ്ങള്‍ക്കാണ്.
ദേശീയ അധ്യക്ഷന്‍ കെഎം ഖാദര്‍ മൊയ്തീനാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.
നിലവില്‍ മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി ശിഹാബ് തങ്ങള്‍. ഹൈദരലി ശിഹാബ് തങ്ങള്‍ ചികിത്സയില്‍ കഴിയുമ്പോള്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ചുമതല വഹിച്ചിരുന്നു.
പൂക്കോയ തങ്ങള്‍ മുസ്ലീലീഗിന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം പാര്‍ട്ടിയുടെ അധ്യക്ഷപദവിയില്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവരെ തന്നെയാണ് നിയോഗിക്കാറ്. പിതാവായ പൂക്കോയ തങ്ങളും, ജേഷ്ഠസഹോദരങ്ങളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും,ഹൈദരലി ശിഹാബ് തങ്ങളുമായിരുന്നു സാദിഖലി തങ്ങളുടെ മുന്‍ഗാമികള്‍.




