കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 560 രൂപ വര്‍ധിച്ച് 1,02,680 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയാണ് വില. ഇതോടെ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലി ഉള്‍പ്പെടെ 1.15 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും.
മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കവിഞ്ഞത്. ഒരുപവന്‍ സ്വര്‍ണവില ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിച്ചുയരുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




