സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 27 ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതായി കെ എസ് ഡി എം എ വ്യക്തമാക്കി.

27 ാം തിയതി രാത്രി 11.30 വരെ കേരള തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകളെ തുടര്‍ന്ന് കടലാക്രമണം സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top