കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉരുന്നു. പത്ത് ദിവസത്തിന് ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 50,600 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 6325 രൂപയുമാണ് ഇന്നത്തെ വില.
സ്വര്‍ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു്.എന്നാല്‍ ആഗോള വിപണയില്‍ ഔണ്‍സ് സ്വര്‍ണത്തിന് വില ഉയരുകയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇന്ന് സ്വര്‍ണവിലകൂടിയിട്ടുണ്ട്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ കേരളത്തിലും വില നേരിയ തോതില്‍ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണവില കുറഞ്ഞുവരുന്നത് കണ്ട് ആശ്വാസിച്ചിരുന്നവര്‍ക്ക് വിലയില്‍ ഉണ്ടാകുന്ന വര്‍ധനവ് തിരിച്ചടിയാവുകയാണ്.




