സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഉയര്‍ച്ച.ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 44,250 രൂപയാണ്. ഇതോടെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് വിലയിലേക്ക് കുതിച്ച് കയറി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 5530 രൂപയായി.

കഴിഞ്ഞ മാസം 18 ാം തിയതിയായിരുന്നു സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ് ഉണ്ടായത്. 44,240 രൂപവരെ എത്തിയിരുന്നു അന്നും സ്വര്‍ണവില.

ഏപ്രില്‍ നാലിന് സ്വര്‍ണവിലപവന് 44,000 രൂപയിലെത്തിയിരുന്നു. ഇന്നലെ സ്വര്‍ണവിലയില്‍ 240 രൂപയുടെ കുറവുണ്ടായിരുന്നു.43,760 രൂപയിലെത്തിയിരുന്നു ഇന്നലെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top