ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രംചെങ്ങന്നൂര്‍: ആലപ്പുഴ ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമിത രക്തശ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയുടേതാണ് കുഞ്ഞ്.

വീട്ടില്‍വെച്ച് പ്രസവം നടന്നെന്നും കുഞ്ഞ് മരിച്ച് പോയെന്നും കുഞ്ഞിനെ വീട്ടിലെ ബക്കറ്റില്‍ വെച്ചിട്ടുണ്ടെന്നും ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. ഈ വിവരം ഉടനെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ ചെങ്ങന്നൂര്‍
പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടത്. ഉടനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണ്.

പ്രസവിച്ച യുവതി അമിത രക്തശ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണ്. മാസം തികയാതെയാണ് പ്രസവം നടന്നതെന്നാണ് വിവരം.

പ്രസവിച്ച സ്ത്രീയും അമ്മയും മൂത്തമകനും മാത്രമാണ് ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ ഉള്ളത്. സമീപകാലത്തായാണ് ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയതെന്നാണ് വിവരം.

സംഭവത്തില്‍ ആറന്‍മുള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top