സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ച് 58,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 7340 രൂപയായി. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്.

സംസ്ഥാനത്തെ വെള്ളിവില ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് വില.

വരും ദിസങ്ങളിലും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top