കൊച്ച:നടി ഹണി റോസിന്റെ പരാതിയില്‍ ഹൈക്കോടതി ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കോടതിയെ മുന്നില്‍ നിര്‍ത്തി നാടകം കളിക്കരുതെന്ന് കോടതി വിമര്‍ശിച്ചു. ആവശ്യം വന്നാല്‍ ജാമ്യം റദ്ദാക്കി ബോബിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ തനിക്ക് അറിയാമെന്നും കോടതി. കഥ മെനഞ്ഞ് കോടതിയില്‍ നാടകം കളിക്കരുതെന്നും കോടതി.ഇന്നലെ തന്നെ ജാമ്യ ഉത്തരവ് പുറത്തിറങ്ങിയിരുന്നെന്നും തനിക്ക് ഔദ്യോഗികമായ വിവരം ലഭിച്ചെന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി എന്തുകൊണ്ട് ബോബി ഇന്നലെ പുറത്തിറങ്ങിയില്ല എന്ന് ഉച്ചയ്ക്ക് 12ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇതിനിടെ നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. കേസില്‍ അസാധാരണ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തിയതിനു പിന്നാലെയാണ് പെട്ടന്നുതന്നെ അഭിഭാഷകര്‍ ജയിലിലെത്തി ജാമ്യ ഉത്തരവ് സമര്‍പ്പിച്ച് ബോബിയെ മോചിപ്പിച്ചത്. ചില റിമാന്‍ഡ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഒരുദിവസം കൂടി ജയിലില്‍ തുടര്‍ന്നതെന്നാണ് ബോബി പറഞ്ഞത്





