കൊച്ചി: ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി.
കഴിഞ്ഞദിവസം ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് കോടതിയെ സമീപിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇന്നലെ ബോബി ചെമ്മണ്ണൂര്‍ ബോണ്ട് ഒപ്പിടാന്‍ വിസമ്മതിക്കുകയും ജയിലില്‍ തുടരുകയുമായിരുന്നു.
ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ജയില്‍ തുടര്‍ന്നതെന്നാണ് പുറത്തിറങ്ങിയ ബോബി പ്രതികരിച്ചത്.





