രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയ്ക്ക് കൂടി

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലിയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ 1040 രൂപ കുറഞ്ഞ് ഒരുപവന്‍ സ്വര്‍ണത്തിന് 1,11,280 രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് 1,600 രൂപ വര്‍ധിച്ച് 1,12,880 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയാണ് വില.

സ്വര്‍ണവിലയില്‍ ഇന്നലെ ഒറ്റദിവസം മാത്രം നാലുതവണയാണ് വില മാറിമറിഞ്ഞത്.

സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടം ആഭരണ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top