കൊച്ചി:സംസ്ഥത്ത് ചെറുതായൊന്നു താഴ്ന്ന സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 560 രൂപ വര്‍ധിച്ച് 64,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വര്‍ധിച്ച് 8010 രൂപയായി.
ഈ മാസം ആദ്യത്തെ മൂന്ന് ദിവസവും സ്വര്‍ണവിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്വര്‍ണവില 64,000 ന് മുകളിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ്. ആഭരണപ്രേമികള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



