ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും, യോഗ പരിശീലനവും സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ പരപ്പനങ്ങാടി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും, യോഗ പരിശീലനവും സംഘടിപ്പിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സമൂഹത്തിനെയാകെ തകര്‍ക്കുന്ന അവസ്ഥയില്‍ നാളെയുടെ നേര്‍വഴിക്ക് വെളിച്ചമാവുന്ന അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ആയിരുന്നു ക്ലാസ്.

മുഖ്യമന്ത്രിയുടെ സുത്യര്‍ഹ്യ സേവനത്തിനുള്ള പുരസ്‌ക്കാര ജേതാക്കളായ അസി. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ് കുമാര്‍,വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍ എന്നിവര്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് എടുത്തു. യോഗ ക്ലാസിന് കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് യോഗ പരിശീലകയായ വി.പി. അനുമോള്‍ നേതൃത്വം നല്‍കി.

ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ദിദിന്‍ എം എം, ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ ജീവനക്കാരായ വി.പി. അക്ഷയ ദാസ്, കെ. രഞ്ജിത്ത്, ടി. വരുണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ. ഷെബീബ സ്വാഗതവും, ടി.കെ. രജിത നന്ദിയുംപറഞ്ഞു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top