കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 71,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 8955 രൂപയായി.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് കൊണ്ടിരിക്കെയാണ് സ്വര്‍ണവിലയില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപയുടെ കുറവുണ്ടായത്. സ്വര്‍ണവില വീണ്ടും കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



