രാസലഹരി നല്‍കി പീഡനം: പ്രതി പിടിയില്‍

HIGHLIGHTS : Drugged and tortured: Accused arrested

cite

കുറ്റ്യാടി: രാസലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ  പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളാട് സ്വദേശി കുനിയില്‍ ചേക്കു (അജ്‌നാസ്- 30)വിനെയാണ് കുറ്റ്യാടി ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന പ്രതി കേസിനുശേഷം രാജസ്ഥാനി ലെ അജ്മീരില്‍ ഉള്‍പ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.

ശനിയാഴ്ച രാത്രി മംഗളുരുവിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെ ടുക്കുകയായി രുന്നു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തനിക്ക് എംഡിഎംഎ നല്‍കി പ്രതി ലൈംഗികമായി ഉപയോഗിച്ചെന്ന് 18കാരനാണ് ആദ്യം പരാതിപ്പെട്ടത്. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പ്രതിക്കെതിരെ പോക്‌സോ ചുമത്തി. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കുടി കഴിഞ്ഞദിവസം അജ്‌നാസിനെതിരെ പരാതി നല്‍കിയിരുന്നു.

കുറ്റ്യാടി ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ്നാഥ്, എസ്‌ഐ കെ ഷാജി, സിപിഒമാരായ വിജന്‍ കക്കാട്ട്, എന്‍ കെ ജാസര്‍, എസ്സിപിഒ ഷിബിന്‍, അരുണ്‍, ഡിലീഷ്, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!