കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 2,440 രൂപ വര്‍ധിച്ച് 97,360 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 305 രൂപ വര്‍ധിച്ച് 12,170 രൂപയായി.
വിവാഹ സീസണില്‍ സ്വര്‍ണവിലയിലുണ്ടാവുന്ന വര്‍ധനവ് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
24 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 1,06,216 രൂപയും ഗ്രാമിന് 13,277 രൂപയുമാണ് വില. 18 കാരറ്റ് ഒരുപവന് 79,664 രൂപയും ഗ്രാമിന് 9,958 രൂപയുമാണ് വില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




