
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 14,780 രൂപയായി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സാധാരണയായി സ്വര്‍ണവില വര്‍ധിപ്പിക്കാറാണ് പതിവെങ്കിലും നിലവില്‍ ആഗോള വിപണിയിലെ മറ്റ് ഘടകങ്ങള്‍ വില കുറയാന്‍ കാരണമായിട്ടുണ്ട്.
വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




