കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.019 കിലോഗ്രാം സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സ്വര്‍ണം കടത്തുന്നതിനിടെ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിയിലായത്. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മെഡിക്കല്‍ എക്സറേയിലാണ് ഇത് കണ്ടെത്തിയത്.

ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂര്‍ സ്വദേശി മന്‍സൂറിനേയും, ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Share news
error: Content is protected !!
Scroll to Top