കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രിയാണ് കരിപ്പൂര്‍ വിമാനമാര്‍ഗമെത്തിയ സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കുഞ്ഞികണ്ണന്റെ പുരയ്ക്കല്‍ മൊയ്തീന്‍ കോയ, പുതിയന്റെകത്ത് നിറമരുതൂര്‍ സ്വദേശി ഷുഹൈല്‍ എന്ന ഷാജി, പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കല്‍ അബ്ദുല്‍ റൗഫ്, പള്ളിച്ചന്റെപുരയ്ക്കല്‍ മുഹമ്മദ് ഹനീസ്, നിറമരുതൂര്‍ കാവീട്ടില്‍ മഹേഷ് എന്നിവരെയാണ് അറസ്റ്റിലായത്.
ഇവരെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു. സ്വര്‍ണം കടത്താന്‍ വന്ന മഹേഷാണ് ബാക്കിയുള്ളവര്‍ക്ക് വിവരം നല്‍കി തട്ടിയെടുക്കല്‍ നാടകത്തിന് കളമൊരുക്കിയത്. 974 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയത്.
കരിപ്പൂര്‍ സിഐ ഷിബുവിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.




