തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അമിത വേഗതയില്‍ എത്തിയ മിനിലോറി (ദോസ്ത്) ഓട്ടോയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ കാറില്‍ ഇടിച്ചുമാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ കാച്ചടി സ്വദേശി കല്ലുങ്ങതൊടി കുട്ടിയാലിയുട മകന്‍ നൗഷാദ് (39)നാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




