Section

malabari-logo-mobile

ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം:മന്ത്രി ആര്‍.ബിന്ദു

HIGHLIGHTS : Popular Knowledge Society Objective: Minister R. Bindu

തിരുവനന്തപുരം:വാണിജ്യ താല്‍പ്പര്യങ്ങള്‍ കടന്നുകൂടാത്തതും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകള്‍ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ വൈജ്ഞാനിക സമൂഹമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. കേരളത്തിന്റെ വികസന വഴികളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

sameeksha-malabarinews

വരുന്ന മൂന്ന് ആഴ്ച സര്‍വ്വകലാശാലകളില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സംസ്ഥാനതല ചര്‍ച്ച നടക്കും. തുടര്‍ന്ന് തീരുമാനങ്ങള്‍ ക്രോഡീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകളുടെ ഇടക്കാല റിപ്പോര്‍ട്ടുകളിന്‍മേലുള്ള പൊതുചര്‍ച്ചയും കൂടിയാലോചനയുമാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകളുടെ അഭിപ്രായങ്ങള്‍ സര്‍വ്വകലാശാലാ പ്രതിനിധികള്‍ രേഖപ്പെടുത്തി.

വിവിധ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍, കമ്മീഷന്‍ അധ്യക്ഷന്‍മാര്‍, കമ്മീഷന്‍ അംഗങ്ങള്‍, സര്‍വ്വകലാശാലാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!