പൂട്ടിയിട്ട വീട്ടില്‍ നിന്ന്‌ സ്വര്‍ണവും പണവും മോഷ്ടിച്ചു

HIGHLIGHTS : Gold and cash were stolen from a locked house

കുന്നമംഗലം: പരിയങ്ങാട്ടിന്‍മേല്‍ വാതിലിന്റെ പുട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ രണ്ടേകാല്‍ പവന്‍ സ്വര്‍ണവും 16,000 രൂപ യും മോഷ്ടിച്ചു. ചെറുകുളത്തൂര്‍ പുന്നാറമ്പത്ത് അനില്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹവും കുടുംബവും രണ്ടുദിവസമായി വീട്ടിലുണ്ടായിരുന്നില്ല.

മകള്‍ ദേശീയ കളരിപ്പയറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിനാല്‍ കുടുംബം തിരുവനന്തപുരത്തായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്. മാവൂര്‍
ചെറുകുളത്തൂര്‍ പുന്നാറമ്പത്ത് അനില്‍ കുമാറിന്റെ വീടിന്റെ വാതില്‍ മോഷ്ടാക്കള്‍ തകര്‍ത്തനിലയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!