ആട്ടിന്‍തല സൂപ്പ്
മഴക്കാലത്ത് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ആട്ടിന്‍തല സൂപ്പ്. വളരെ രുചികരമായ ആട്ടിന്‍ സൂപ്പ് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
ആട്ടിന്‍തല കൊത്തിയരിഞ്ഞത്
ഇഞ്ചി -15 ഗ്രാം
വെളുത്തുള്ളി -8 അല്ലി
പച്ചമുളക് -3 എണ്ണം
സവാള- ഒന്ന് (അരിഞ്ഞത്)
കറിവേപ്പില- ഒരു തണ്ട്
ഏലക്ക- 2എണ്ണം
ഗ്രാമ്പു- 3എണ്ണം
കറുവപ്പട്ട- ഒരു ക്ഷണം
ചെറിയ ഉള്ളി- 10 എണ്ണം അരിഞ്ഞത്
കുരുമുളക് ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം-അര ടീസ്പൂണ്‍
പെരിഞ്ചീരകം-ഒരു ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍(ചതച്ചത്)
ഉപ്പ് -പാകത്തിന്
മല്ലി ഇല-ഒരു ടീസ്പൂണ്‍(അരിഞ്ഞത്)
പട്ട ഇല- 2 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് മുകളിലെ കൂട്ടുകളെല്ലാം ഇട്ട ശേഷം ഇതിന് കുറച്ച് മുകളില്‍ വരെ പൊന്തി നില്‍ക്കുന്ന വിധം വെള്ളമൊഴിച്ച് 10 വിസില്‍ അടിച്ച് നന്നായി വേവിച്ച ശേഷം ഇറക്കി വെക്കുക(കുറഞ്ഞ തീയില്‍ വെച്ച് വേവിക്കണം).
ശേഷം ഒരു പാനില്‍ ഒന്നര ടീസ്പൂണ്‍ വെളിച്ചണ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ കടുകിട്ട് പൊട്ടിവരുമ്പോള്‍ ഒരു നുള്ള് നല്ല ജീരകം, രണ്ട് നുള്ള് പെരിഞ്ചീരകം എന്നിവ മൂത്ത് വരുമ്പോള്‍ അതിലേക്ക് മൂന്ന് വറ്റല്‍ മുളക് കറിവേപ്പില ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ 5 ചെറിയ ഉള്ളി മുറിച്ചത് ചേര്‍ത്ത് നന്നായി ഫ്രൈ ചെയ്ത് അതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, രണ്ട് നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് ഒന്ന് മൂത്ത് വരുമ്പോള്‍ വെന്തിറക്കി വെച്ച ആട്ടിന്‍തല സൂപ്പിലേക്ക് ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ മല്ലിയില ചേര്‍ത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



