HIGHLIGHTS : Goal post fell on body while repairing football turf; One died
കോഴിക്കോട്: ഫുട്‌ബോള്‍ ടര്‍ഫിലെ അറ്റകുറ്റ ജോലിക്കിടെ ഗോള്‍ പോസ്റ്റ്
ദേഹത്ത് വീണയാള്‍ മരിച്ചു. കോടമ്പുഴ പള്ളി മേത്തല്‍ അയ്യപ്പന്‍ കണ്ടിയില്‍
താമസിക്കുന്ന വടക്കേ വീട്ടില്‍ സിദ്ദിഖ് (59) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടര്‍ഫിലായിരുന്നു അപകടം. നാട്ടുകാര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ. മക്കള്‍: ഷെറീന, റിയാസ്, റിഷാദ്. മരുമക്കള്‍ : സലീം, സുമയ്യ, ബുസൈന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു