HIGHLIGHTS : Al Kharji, a native of Kodinji, passed away
അല്‍ ഖര്‍ജ്- തിരുരങ്ങാടി കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ പനക്കല്‍ അബ്ദുല്‍ ലത്തീഫ് (46) അല്‍ ഖര്‍ജില്‍ നിര്യാതനായി. ദീര്‍ഘകാലമായി അല്‍ ഖര്‍ജില്‍ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുല്‍ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കി മൃതദേഹം അല്‍ ഖര്‍ജില്‍ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി അല്‍ ഖര്‍ജ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് രംഗത്തുണ്ട്. 3 മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയത്. ചീര്‍പിങ്ങലില്‍ സ്ഥിരതാമസക്കാരനാണ്. മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സല്‍മ , മക്കള്‍: മുഹമ്മദ് മുഫ്ലിഹ്, മുഹമ്മദ് അഫ്ലഹ്, മുഹമ്മദ് നഫ്ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, മുഹമ്മദ് അഷ്റഫ്. സുഹറ, സൈനബ.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു