പരപ്പനങ്ങാടി :ജി എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ നെല്ലിക്ക എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.വിവിധ കാലങ്ങളില്‍ സ്‌കൂളില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു.പഴയകാല ഓര്‍മ്മകള്‍ പങ്കിട്ടു.
സ്‌കൂള്‍ പ്രധാന അധ്യാപിക പിജി മിനി ടീച്ചറുടെ യാത്രയയപ്പിന്റെ ഭാഗമായാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത്.
പരിപാടിക്ക് ജലാലുദ്ദീന്‍ കെ പി, നൗഫല്‍, മുജീബ്. കെ, ഇസ്മായില്‍ . എം .പി , മജീദ്, ഷിഹാബ്, താഹിറ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




