സ്ത്രീ വേഷത്തില്‍ എത്തിയ മോഷ്ടാവ് വീട്ടില്‍ കയറി യുവതിയെ ആക്രമിച്ച് മാലയും വളയും കവര്‍ന്ന് ഓടി

തിരൂര്‍:തിരൂര്‍ വെട്ടിച്ചിറ പൂളമംഗലത്ത് വീട്ടില്‍ കയറി യുവതിയെ ആക്രമിച്ച് സ്വര്‍ണമാലയും വളയും കവര്‍ന്ന് മോഷ്ടാവ് ഓടിക്കളഞ്ഞു. സ്ത്രീ വേഷത്തില്‍ എത്തിയ യുവാവാണ് മാല പൊട്ടിച്ച് ഓടിയതെന്ന് വീട്ടമ്മ പറഞ്ഞു. മോഷ്ടാവ് എസ് ഐ ആര്‍ ഫോമിന്റെ പേര് പറഞ്ഞാണ് വീട്ടില്‍ എത്തിയത്

ഇന്നലെ ഉച്ചക്കാണ് സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിക്കുകയും സ്വര്‍ണ മാലയും കയ്യിലെ വളയും കവര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാവ് യുവതിയുടെ കഴുത്തിനു ചവിട്ടുകയും ചെയ്തു. ആക്രമത്തില്‍ വീട്ടമ്മയുടെ കയ്യിനു കഴുത്തിനും മുഖത്തും പരിക്കുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top