കാമുകന്റെ കണ്ണില്‍ സൂചി കുത്തിയിറക്കി കാമുകി;ആക്രമണം മറ്റ് സ്ത്രീകളെ നോക്കുന്നുവെന്ന് ആരോപിച്ച്

കാമുകന്റെ കണ്ണില്‍ സൂചികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. കാമുകന്‍ മറ്റ് സ്ത്രീകളെ നോക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവിന്റെ കണ്ണില്‍ യുവതി സൂചകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ ഫ്‌ളോറിഡയില്‍ യുവതി അറസ്റ്റിലായി.

44 കാരിയായ സാന്ദ്ര ജിമെനെസ് തന്റെ കാമുകനുമായി കുറച്ച് വര്‍ഷങ്ങളായി ഒരു വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്നും മിയാമി-ഡേഡ് പോലീസാണ് അറസ്റ്റ് ചെയ്തതെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ന്നു.

‘മറ്റുള്ള സ്ത്രീകളെ നോക്കുന്നു’ എന്ന തര്‍ക്കത്തിനിടെ ജിമെനെസ് അവരുടെ നായ്ക്കളെ പേവിഷബാധയ്ക്കായി കുത്തിവെക്കാന്‍ ഉപയോഗിക്കു സൂചി ഉപയോഗിച്ച് തന്റെ വലത് കണ്‍്‌പോള തുളച്ചതായി ഇര പോലീസിനെ വിളിച്ച് പറയുകയായിരുന്നു.

കട്ടിലില്‍ കിടക്കുമ്പോള്‍ ജിമെനെസ് അവളുടെ കാമുകന്റെ മേല്‍ ചാടിക്കയറി ആക്രമിക്കുകയായിരുന്നത്രെ.ആക്രമണത്തിന് ശേഷം കണ്ണിന് പരിക്കേറ്റ ഇരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ജിമെനെസിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തെക്കുറിച്ച് അവളെ ചോദ്യം ചെയ്തപ്പോള്‍, തന്റെ കാമുകന്‍ മുറിവുകള്‍ ‘സ്വയം വരുത്തിയതാണെന്നാണ് ജിമെനെസ് പറഞ്ഞത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top