അടിമാലി: പ്രണയത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി പാറയുടെ മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അടിമാലി മലമുകളില്‍ തലമാലി കുതിരയള ഭാഗത്ത് വലിയ പാറക്കെട്ടിന് മുകള്‍ ഭാഗത്താണ് പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കിയത്.
അടിമാലി എസ്.ഐ. സന്തോഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
ആറു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതിലുള്ള മനോവിഷമമാണ് കാരണമെന്നും യുവതി പറഞ്ഞു.
രാത്രി 2 മണിയാേടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും വനമേഖലയിലടക്കം തിരഞ്ഞെങ്കിലും പുലര്‍ച്ചെ വരെ കണ്ടെത്തിയില്ല. 7 മണിയോടെ അപകടം പിടിച്ച വലിയ പാറക്കെട്ടിന് മുകളില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാര്‍ അടുത്ത് ചെല്ലാന്‍ ശ്രമിച്ചപ്പാേള്‍ കൂടുതല്‍ അപകട മേഖലയിലേക്ക് നീങ്ങിയതിനാല്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.




