Section

malabari-logo-mobile

വലിയ പാടത്ത് വാഹനാപകടം തുടര്‍ക്കഥ: മൂന്നു മാസത്തിനകം ഒരു ഡസന്‍ അപകടങ്ങള്‍

HIGHLIGHTS : Large field car accident sequel: A dozen accidents in three months

താനാളൂര്‍ : തിരൂര്‍- താനൂര്‍ റൂട്ടില്‍ വലിയ പാടത്ത് ദിനേന വാഹനപടകങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. മൂന്ന് മാസത്തിനകം ഇവിടെ നടന്ന ഒരു ഡസനോളം അപകടങ്ങളില്‍ ഏഴെണ്ണവും ഒരേ സ്ഥലത്താണുണ്ടായത്. നിരവധി പേര്‍ക്കാണ് ഇവിടെ അപകടങ്ങളില്‍ പരിക്ക് പറ്റിയത്. റോഡിന്റെ മിനുസവും, സിഗ്‌നലുകള്‍ ഇല്ലാത്തതും,റോഡിന്റെ വളവും അപകടത്തിന് വഴിവെക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

വള്ളിയേങ്ങല്‍ അബ്ദുറഹിമാന്റെ മതില്‍ തകര്‍ത്തു രാത്രിയില്‍ ലോറി മുറ്റത്തേക്ക് കയറിയത് മൂന്ന് മാസം മുമ്പാണ്. തുടര്‍ന്ന് അപകടങ്ങള്‍ ഇവിടെ ആവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ ദിവസം പുത്തുത്തോട്ടില്‍ ഉമ്മയ്യയുടെ മതില്‍ തകര്‍ത്താണ് നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ലെങ്കിലും കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇവിടെ ട്രാഫിക് സ്പീഡ് ബ്രയ്ക്കറോ, ഡിവൈഡറോ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തതില്‍ നാട്ടുകാര്‍ ഏറെ പ്രതിഷേധത്തിലാണ്. ഈ പ്രദേശത്തെ വാഹനാപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ വകുപ്പധികൃതര്‍ തയ്യാറാവണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!