കോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ മുഖം മൂടി ധരിച്ചെത്തി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച

കോഴിക്കോട്:  കോട്ടൂളിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവര്‍ച്ച. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് അജ്ഞാതന്‍ കവര്‍ച്ച നടത്തിയത്. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് അര്‍ദ്ധരാത്രിയില്‍ കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പിലെത്തിയത്. മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്പ്പെടുത്തിയ ശേഷം കൈകള്‍ ബന്ധിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദൃശ്യത്തില്‍ കാണാം.

അമ്പതിനായിരം രൂപ കവര്‍ന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തില്‍ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധര്‍ അടക്കം എത്തി പരിശോധന നടത്തുകയാണ്.

 

Share news
error: Content is protected !!
Scroll to Top