ശക്തമായ കാറ്റിലും മഴയിലും ബീച്ചിലെ കട തകര്‍ന്ന് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

HIGHLIGHTS : Girl dies tragically after beach shop collapses due to strong winds and rain

cite

ആലപ്പുഴ:ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തുവീണതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പളളാത്തുരുത്തി രതിഭവനില്‍ നിത്യ(18)ആണ് മരിച്ചത്.

ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം. ശക്തമായി മഴപെയ്തതോടെയാണ് നിത്യും സുഹൃത്തും ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ശക്തമായ കാറ്റടിച്ചതോടെ ബജിക്കട മറിഞ്ഞ് ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. സുഹൃത്ത് ചികിത്സയിലാണുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!