HIGHLIGHTS : Calicut University News: Special Improvement Practical Exam

സ്‌പെഷ്യല്‍ ഇംപ്രൂവ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ

സര്‍വകലാശാലാ പഠനവകുപ്പിലെ എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എ. മ്യൂസിക് സെപ്റ്റംബര്‍ 2024 സ്‌പെഷ്യല്‍ ഇംപ്രൂവ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിന് നടക്കും. കേന്ദ്രം : സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ്, ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര, തൃശ്ശൂര്‍. സമയം രാവിലെ ഒന്‍പത് മണി. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷ
വയനാട് ലക്കിടി ഓറിയെന്റല്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലെ മൂന്നാം വര്‍ഷ (2020 പ്രവേശനം മുതല്‍) ബി.എച്ച്.എം. ഏപ്രില്‍ 2025 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ (CBCSS – PG) എം.എസ് സി. കെമിസ്ട്രി നവംബര്‍ 2024 വിദൂര വിഭാഗം ഒന്നാം സെമസ്റ്റര്‍ (CBCSS – PG – SDE) എം.എസ് സി. മാത്തമാറ്റിക്‌സ് നവംബര്‍ 2023, നവംബര്‍ 2024 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റര്‍ (CUCBCSS – UG – 2014, 2015, 2016) ബി.കോം, ബി.ബി.എ. സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ (CCSS) ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ ണയ ഫലം പ്രസിദ്ധീകരിച്ചു.