HIGHLIGHTS : School Safety: BRC members trained

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ബി.ആർ.സി. അംഗങ്ങൾക്ക് സ്കൂൾ സുരക്ഷാ വിഷയങ്ങളിൽ പരിശീലനം നൽകി. കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ നടന്ന പരിപാടി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി ഉദ്ഘാടനം ചെയ്തു.

അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് സ്കൂളുകളിൽ അപകടങ്ങൾ തടയുന്നതിനും പ്രതിസന്ധികൾ നേരിടുന്നതിനുമുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ചാണ് പരിശീലനം നൽകിയത്. ജില്ലാ ഹസാർഡ് അനലിസ്റ്റ് പി. അശ്വതി, എൽ.എസ്.ജി. ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ കോഡിനേറ്റർ സി. തസ്‌ലീം ഫാസിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 41 ബി.ആർ.സി. അംഗങ്ങൾ പങ്കെടുത്തു.