Section

malabari-logo-mobile

കര്‍ഷകരും ബി ജെ പി പ്രവര്‍ത്തകരും ഗാസിപ്പൂരില്‍ ഏറ്റുമുട്ടി; കരിവാരിതേക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

HIGHLIGHTS : Farmers, BJP activists clash in Gazipur

ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പൂരില്‍ ബി ജെ പി പ്രവര്‍ത്തകരും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. അതേ സമയം കര്‍ഷകരെ അവഹേളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഏറ്റുമുട്ടല്‍ സംഭവമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ 2020 നവംബര്‍ മുതല്‍ ഗാസിപ്പൂരിലാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്. ബി ജെ പി നേതാവ് അമിത് വാല്‍മീകിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രക്ഷോഭസ്ഥലത്ത് നടത്തിയ റാലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലിനിടയാക്കിയത്.

sameeksha-malabarinews

ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബി ജെ പി പ്രവര്‍ത്തകരും കര്‍ഷകരും ഇരുപക്ഷത്തുമായി ഡല്‍ഹി മീററ്റ് എക്സ്പ്രസ്സ് ഹൈവേയില്‍ ഏറ്റമുട്ടിയത്. വടികള്‍കൊണ്ട് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്തു. വാഹനങ്ങള്‍ക്കും ഏറ്റമുട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ സംഭവമെന്ന് കര്‍ഷകര്‍ ആരോപിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കരിവാരി തേക്കാനും അതു വഴി വിവാദമായ മൂന്നു കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രക്ഷോഭം അടിച്ചമര്‍ത്തുകയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കര്‍ഷകര്‍ ആരോപിച്ചു.

പ്രദേശത്തു നിന്ന് ബി ജെ പി പ്രവര്‍ത്തകരെ നീക്കം ചെയ്യണമെന്ന് ജില്ലാഭരണകൂടത്തോടും സര്‍ക്കാര്‍ കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച വക്താവ് ജഗ്തര്‍ സിങ്ങ് ബജ്വ വ്യക്തമാക്കി. സ്വാഗതറാലിയോടനുബന്ധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ബഹളം സൃഷ്ടിച്ചതോടെയാണ് ഇത്തരം ഒരാവശ്യം ഉന്നയിച്ചതെന്നും ബജ്വ അറിയിച്ചു. ബി ജെ പി പ്രവര്‍ത്തകര്‍ കര്‍ഷകരോട് അവഹേളാനാപരമായ രീതിയില്‍ പെരുമാറുകയായിരുന്നു. അവര്‍ തന്നെ അവരുടെ വാഹനങ്ങള്‍ തകര്‍ത്തതായും കര്‍ഷക നേതാവ് ആരോപിച്ചു. ഇത് കര്‍ഷക പ്രക്ഷോഭത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും ബജ്വ ചൂണ്ടിക്കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്കുമെന്നും കര്‍ഷക നേതാവ് വ്യക്തമാക്കി. പരാതിയില്‍ നടപടിയെടുത്തില്ലെങ്കില്‍ ഇതു സംബന്ധിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കര്‍ഷക നേതാവ് ബജ്വ സൂചിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!